കാസര്‍കോട്: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് കെ എസ് എസ് എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മഹത്തായ ആത്മീയ-സാമൂഹിക പദ്ധതിയായ മസ്ജിദ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൈവളപ്പില്‍ തുടക്കമായി. പ്രമുഖ സമൂഹ പ്രവര്‍ത്തകനായ വോള്‍ഗ അബ്ദുറഹ്‌മാന്‍ ഹാജി ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ച പതിനഞ്ച് സെന്റ് സ്ഥലത്താണ് മസ്ജിദ് ഉയരുന്നത്.
കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി നിര്‍വഹിച്ചു. ചടങ്ങില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം ആശംസിച്ചു.
സയ്യിദ് ഉവൈസ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് എന്‍.പി.എം ഫസല്‍ തങ്ങള്‍ കുന്നുംകൈ അനുഗ്രഹ പ്രഭാഷണം നടത്തി.
വോള്‍ഗ അബ്ദുറഹ്‌മാന്‍ ഹാജി, അബൂബക്കര്‍ തെരുവത്ത്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദരിയ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
ചടങ്ങില്‍ അബ്ബാസ് ഫൈസി പുത്തിഗെ, താജുദീന്‍ ദാരിമി പടന്ന, ബഷീര്‍ ദാരിമി തളങ്കര, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബുര്‍ഹാന്‍ ദാരിമി, റഷീദ് ബളിഞ്ചം, ഹാരിസ് ദാരിമി ബെദിര, ബദ്‌റുദ്ധീന്‍ ചെങ്കള, ഫാറൂഖ് ദാരിമി കൊല്ലംപാടി, ജലീല്‍ എരുതുംകടവ്, എം.എം. മുഹമ്മദ് കുഞ്ഞി, എം.എച്ച്. മഹ്‌മൂദ്, ബി.എം.എ ഖാദര്‍ ചെങ്കള, മുനീര്‍ പി. ചെര്‍ക്കള, മൊയ്തീന്‍ കുഞ്ഞി മൗലവി, അന്‍സാരി വോള്‍ഗ, ശെരീഫ് വോള്‍ഗ, ഫിറോസ് വോള്‍ഗ, റഫീഖ് വോള്‍ഗ, അസീസ് ഹാജി ബാങ്കോട്, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബളിഞ്ചം, സലാം അസ്ഹരി,
അന്‍വര്‍ തുപ്പക്കല്‍, സിദ്ധീഖ് കനിയടുക്കം, റാഷീദ് ഫൈസി ആമത്തല, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഖലീല്‍ ദാരിമി ബെളിഞ്ചം, കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി, അമീര്‍ ഖാസി, മൂസ മൗലവി ഉബ്രഗള, ഹാരിസ് എം.എസ്., മുസ്തഫ, ഹനീഫ നീര്‍ച്ചാല്‍, അബ്ദുല്ല ഗോവ, അമീര്‍ ഖാളി, അബ്ദുല്ല ചാല, ഖാസിം ചാല എന്നിവര്‍ പങ്കെടുത്തു.