കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പന്‍ പൊയിലില്‍ വെച്ചാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റതിന് പിന്നാലെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.