പാലക്കന്ന്: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ അംഗങ്ങളുടെ കൂട്ടായ്മയായ ‘എട്ടില്ലം കാസര്‍കോട്’ കുടുംബസംഗമവും ഓണാഘോഷവും നടത്തി. വിവിധ കലാപരിപടികളും ഉണ്ടായിരുന്നു. പ്രസിഡന്റ് ഗംഗാധരന്‍ കൂവത്തൊട്ടി അധ്യക്ഷനായി . എച്ച്. വിശ്വംഭരന്‍ , ദമോദരന്‍ മണിയങ്ങാനം , ടി. ജി. ബാലചന്ദ്രന്‍ , നാരായണന്‍ മുല്ലച്ചേരി, അച്യുതന്‍ പള്ളം, ഗണേശന്‍ അരമങ്ങാനം, അര്‍ജുന്‍ തായലങ്ങാടി എന്നിവര്‍ സംസാരിച്ചു.