കോട്ടപ്പുറം. മുസ്ലിം ലീഗ് നേതാവും ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പുഴക്കര റഹീം അനുസ്മരണം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. അനുസ്മരണ യോഗം ശാഖ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍ ഉല്‍ഘടനം നിര്‍വഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കി മാതൃക കാണിച്ച നേതാവാണ് റഹീം സാഹിബ് എന്നും ഒരു മാതൃക നേതെവെന്നും എ ജി സി ബഷീര്‍ പറഞ്ഞു. അനുസ്മരണ യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുനിസിപ്പല്‍ ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് ഫുഹാദ് ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ :നസീര്‍, എല്‍ബി നിസാര്‍, കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ്, കെ പി കമാല്‍, ഇ കെ മജീദ്, എന്‍ പി ഹമീദ്, കെ പി ഷാഹി, ടി ഫൈസല്‍, എല്‍ബി ഖാലിദ്, എന്നിവര്‍ സംസാരിച്ചു. പെരുമ്പ മുഹമ്മദ് സ്വാഗതവും പി കുഞ്ഞുട്ടി പടന്ന നന്ദിയും പറഞ്ഞു