മേല്‍പറമ്പ്: നിത്യേപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുക യാണെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫല പ്രദമായ ഇടപെടല്‍ നടത്തണമെന്നും വനിതാലീഗ് ഉദുമ നിയോക മണ്ഡലം പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തലങ്ങളില്‍ സെപ്റ്റംബര്‍ 30 നകം കണ്‍വെന്‍ഷനുകള്‍ നടത്തി സംഘടനാ പ്രവര്‍ത്തനം ശാക്തീകരി ക്കാനും, നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ ഓര്‍മ്മദിനത്തില്‍ അനുസ്മരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ്ആയിഷ സഅദുള്ള അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പാര്‍ട്ടി കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറിയമ്മ അബ്ദുള്‍ ഖാദര്‍, ഷഹീദ റാഷിദ്, സുഫൈജ അബൂബക്കര്‍, ഷക്കീല ബഷീര്‍, ഖൈറുന്നിസ, താഹിറ താജുദ്ധീന്‍, സക്കീന നജീബ്, താഹിറ ബഷീര്‍, സൈത്തൂന്‍, എസ്. സുഹറ, സുഹറ ബാലനടുക്കം, ആസ്യ ഹമീദ്, ജമീല ഖലീല്‍, സുനൈന ഉബൈദ്, ആയിഷത്ത് റൈഹാന, ആയിഷ റസാഖ്, സൗദ റഹിം, സമീറ അബ്ബാസ്, ആസ്യ, മറിയ മാഹിന്‍, ആയിഷ അബൂബക്കര്‍ പ്രസംഗിച്ചു.