കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന യാത്രക്കാരുടെയും വ്യാപാരികളുടെയും ബസ് ജീവനക്കാരുടെയും കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് നാളെ രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത തുറന്ന് കൊടുക്കും. യാര്‍ഡ് നിര്‍മ്മാണത്തിന് പേരില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതലാണ് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് അടച്ചിട്ടത്.
ആദ്യത്തെ ഒന്നര മാസം വരെ ഒരു പ്രവൃത്തിയും ചെയ്യാതെ വെറുതെ അടിച്ചിട്ടു. വിഷുവിനും പെരുന്നാളിനുമായി കാഞ്ഞങ്ങാട് എത്തുന്നവരും
വ്യാപാരികളും ബസ് സ്റ്റാന്‍ഡ് പരിസരം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി. പിന്നീട് മെയ് പകുതിയോടെ ടാറിങ് ഇളക്കുന്ന ജോലിയും ഡ്രയിനേജിള്ള കുഴിയുമെടുത്തു. പിന്നാലെ മഴ വന്നതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് യാത്രക്കാരന് വീണ് പരുക്കേറ്റിരുന്നു. ഇതോടെ മനുഷ്യാ വകാശ കമ്മീഷന് പരാതി നല്‍കിയതിനാല്‍ കേസെടുത്തു. ഇതെ തുടര്‍ന്ന് ദിവസങ്ങളോളം നിലച്ച ജോലി പുനരാരംഭിച്ച് കോണ്‍ക്രീറ്റിന് മുന്നോടിയായുള്ള പ്രവൃത്തി തുടങ്ങി. വീണ്ടും പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. കടുത്ത വേനലില്‍ ജോലിയൊന്നും ചെയ്യാതെ പിന്നീട് പെരുമഴയത്താണ് കോണ്‍ക്രീറ്റ് പ്രവൃത്തി നടന്നത്. ഓണവും നബിദിനവും വന്നതോടെ വീണ്ടും ജനത്തിരക്കില്‍ ബസ് സ്റ്റാന്‍ഡ് വീര്‍പ്പുമുട്ടി. അതിനിടെ ഈ മാസം ആറിനകം സ്റ്റാന്‍ഡ് പൂര്‍ണ തോതില്‍ തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും അതും നടപ്പിലായില്ല.
ബസ് സ്റ്റാന്‍ഡ് പൂട്ടിക്കിടക്കുന്നതിനെതിരെ വ്യാപകപരാതി ഉയരുന്നതിനിടെയാണ് ഇപ്പോഴെങ്കിലും തുറക്കാനുള്ള തീരുമാനം നഗരസഭ കൈക്കൊണ്ടത്. ഒന്നര മാസം തീര്‍ക്കാവുന്ന ജോലിയാണ് അഞ്ചര മാസം എടുത്ത് തീര്‍ത്തത്. സ്റ്റാന്‍ഡ് പരിസരത്ത് അഞ്ചരമാസമായി
അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരം ആകുമെങ്കിലും തകര്‍ച്ച നേരിടുന്ന ബസ്റ്റാന്‍ഡ് കെട്ടിടത്തിന് വന്‍ഭീഷണിയാണ് വരാന്‍ പോകുന്നത്.
ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിലെ കെട്ടിടത്തിന്റെ ഒരു ഭാഗം മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിളല്‍ വീണിരുന്നു. ഇവിത്തെ ഒരു ഭാഗം ബസ്സുകളുടെ ക്യാബിന്‍ തട്ടിസിമന്റ് കട്ടകള്‍ അടര്‍ന്നു വീഴുന്നത് നിത്യമായിരുന്നു. ബസ്റ്റാന്‍ഡ് കെട്ടിടത്തോട് ചേര്‍ത്ത് നിര്‍ത്തി
സര്‍വീസ് നടത്തുന്ന ബസുകളുടെ ക്യാബിനാണ് അധികവും ഇവിടെ തട്ടി അപകടം സംഭവിക്കാറുള്ളത്.മറ്റുള്ള ബസുകള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ട് പോകുന്നത്.
ഇതിനെ പുറമേനിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ബസ്റ്റാന്‍ഡ് യാര്‍ഡ് ഈ ഭാഗത്ത് മൂന്നിഞ്ചോളം കനം കൂട്ടിയിട്ടുണ്ട്. അങ്ങനെ എങ്കില്‍
ഇനിയങ്ങോട്ട് കൂടുതല്‍ ബസുകള്‍ ഇവിടെ അപകടത്തില്‍ പെടുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുന്ന ഭാഗത്തും ഇതുതന്നെയാണ് അവസ്ഥ. ബസ്സുകളുടെ മുകളില്‍ ലഗേജുകള്‍ കയറിയാല്‍ തട്ടി താഴെവീണ് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയും ചെയ്യും.