കോട്ടയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. മീനച്ചില്‍ സ്വദേശി ഐ.വി. രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ഇയാള്‍ തട്ടിയെടുത്തത് പത്ത് കോടിയിലേറെ രൂപയാണ്. ഒരു വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയില്‍ 2024-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട്, അടിമാലി, പാലാ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളില്‍ രാജേഷിനെതിരെ കേസുകളുണ്ട്. ഇയാളുടെ തട്ടിപ്പില്‍ പെട്ടവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.