രാജപുരം: സ്വന്തം പുരയിടത്തിലേക്ക് വഴി സൗകര്യമില്ലാതെ ദുരിതത്തിലായ ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെട്ട കുടുംബത്തിന് വഴി സൗകര്യം ഒരുക്കി കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍. കോളിളിച്ചാല്‍ പ്രാന്തര്‍കാവിലെ പൊതുപ്രവര്‍ത്തകനായിരുന്ന മയിലാടിയില്‍ ജോസഫിനും കുടുംബത്തിനുംമാണ് ലയണ്‍സ് പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി എത്തിയത്. വഴി സൗകര്യം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ് കുടുംബത്തിനായി തുറന്നു കൊടുത്തു. ക്ലബ്ബ് പ്രസിഡന്റ് സി. ഒ. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ്, ലയണ്‍സ് ക്ലബ് ഭാരവാഹികളായ എ പി ജയകുമാര്‍, ഷാജി ജോസഫ്, പി. എസ്. ഷാജു, ബെന്നി എബ്രഹാം, ഇല്ലിക്കല്‍ ജോര്‍ജ് കുട്ടി, ജോമിഷ് കെ ജോണ്‍, അനിതകുമാരി, തുടങ്ങിയവര്‍ സംബന്ധിച്ചു.