കാസറഗോഡ്: മുസ്ലിം സര്‍വീസ് സൊസൈറ്റി പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. കാഞ്ഞങ്ങാട് ബിഗ് മാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ പി എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ പി ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു.
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ പാലക്കി, ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എം പി ഷാഫി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി എച്ച് സുലൈമാന്‍ വരവ് ചിലവ് കണക്കുകളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി വി സൈനുദ്ദീന്‍ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി വി കെ പി ഇസ്മായില്‍ ഹാജി (പ്രസിഡന്റ്), കബീര്‍ ചെര്‍ക്കള (സെക്രട്ടറി), ഹസൈനാര്‍ ആമു (ട്രഷറര്‍). വൈസ് പ്രസിഡന്റുമാര്‍ എ ഹമീദ് ഹാജി, സി എച്ച് സുലൈമാന്‍ ഹാജി, അബ്ദുല്‍ നാസര്‍ എന്‍ എ, ജോയിന്റ് സെക്രട്ടറി മാരായി പി കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ, പി എം മുഹമ്മദ് ഹനീഫ്, ഷാജഹാന്‍ പടന്ന എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കള സ്വാഗതവും ഹസൈനാര്‍ ആമു നന്ദിയും പറഞ്ഞു.