കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡിയോഗവും അനുമോദനവും നടന്നു.
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡിയോഗവും അനുമോദനവും നടന്നു.ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എന്‍.പി.അഷറഫ് അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി സി.കെ.ആസിഫ് മുഖ്യ പ്രഭാഷണം നടത്തി.കെ.വി.ദിനേശന്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ദിനേശന്‍ എക്‌സ്പ്ലസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
യോഗത്തില്‍ വെച്ച് എസ്. എസ്. എല്‍ സി, പ്ലസ് ടു ഡിഗ്രി വിജയികളെയും, ഹൈഡ് എന്ന സിനിമയിലെ അഭിനേത്രി ശിവഗംഗയേയും അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ജി.പ്രഭാകരന്‍ സ്വാഗതവും, ട്രഷറര്‍ പി.കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.