നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരാഫെഡ് മാനേജിംഗ് ഡയരക്ടര്‍ ശ്രീ. സാജു കെ സുരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീ കെ ശ്രീധരന്‍ കേരഫെഡിന്റെ ഭരണ സമിതി അംഗങ്ങള്‍. മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ ശ്രീ പിപി .മുഹമ്മദ് റാഫി, ശ്രീമതി കൃഷ്ണ വേദിക( കൃഷി ഓഫീസര്‍), നീലേശ്വരം അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡണ്ട് കെ.പി രവീന്ദ്രന്‍, സംഘം സെക്രട്ടറി പി.വി ഷീജ എന്നിവര്‍ ആശംസയര്‍പ്പിച്ചു. നീലേശ്വരം പേരോലില്‍ ഉള്ള നീലേശ്വരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസെറ്റി യുടെ സംഭരണ കേന്ദ്രം മുഖേനയാണ് കിലോക്ക് 72 രൂപ പ്രകാരം കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്.