രാജപുരം : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങും പ്രവര്‍ത്തനോദ്ഘാടനവും ഏറെ ആകര്‍ഷകമായി. ഐ.ആര്‍. സി. എസ്. ചെയര്‍മാനും,ജൂനിയര്‍ റെഡ് ക്രോസ് കാസര്‍ഗോഡ് ജില്ല പ്രസിഡണ്ടുമായ കെ. അനില്‍ കുമാര്‍ പുതിയ റെഡ് ക്രോസ് വളണ്ടിയര്‍മാരെ സ്‌കാര്‍ഫ് അണിയിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സാമൂഹിക സേവനം ജീവിത വ്രതമാക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.മുറ്റത്തൊരു തേന്‍മാവ് എന്ന പദ്ധതിയുടെ ഭാഗമായി ചടങ്ങില്‍ ഉദ്ഘാടകന്‍ മാവിന്‍തൈ റെഡ് ക്രോസ് വളണ്ടിയേഴ്‌സിന് കൈമാറി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ സ്‌കൂള്‍ ജെ ആര്‍ സി കൗണ്‍സിലര്‍ വി. കെ. രാജേഷ് കുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ മീനാക്ഷി മന്ത്ര,പി.ടി കൃഷ്ണനന്ദ, ശ്രീഹിത സി കുമാര്‍,നന്ദകിഷോര്‍,പൂജാ സുനില്‍ എന്നിവര്‍ സംസാരിച്ചു.