രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കണ്‍വാടി കെട്ടിടം കാസറഗോഡ് വികസന പാക്കേജ് തൃതല പഞ്ചായത്ത് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍,കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി. വി. ജയചന്ദ്രന്‍, കോടോം ബേളൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ജയന്തി പി. വി, മിനി.കെ. എ,നിര്‍മ്മിതി കേന്ദ്രം എ ഇ അതുല്‍രാജ്, എ എല്‍ എം സി കമ്മിറ്റി അംഗങ്ങളായ എം.ബാലകൃഷ്ണന്‍,ടി.അച്ചുതന്‍,മീനാക്ഷി.ടി, വി. കെ. ലളിത, ഊര് മൂപ്പന്‍ ബി. ചന്ദ്രന്‍,പ്രമോട്ടര്‍ സതീഷ് എച്ച്, വാര്‍ഡ് കണ്‍വീനര്‍ പി. എന്‍.മുഹമ്മദ് കുഞ്ഞി, അങ്കണ്‍വാടി ടീച്ചര്‍ ഹൈമവതി എന്നിവര്‍ സംസാരിച്ചു.നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് വയമ്പ് സ്വാഗതവും ഒന്നാം വാര്‍ഡ് മെമ്പര്‍ കെ. എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതയും വഹിച്ചു. മഹേഷ്.വി നന്ദിയും പറഞ്ഞു.ജില്ലാ നിര്‍മ്മിതി കേന്ദ്രം ആണ് നിര്‍മ്മാണപ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ളത്.