പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണം നല്‍കി. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബാദുഷക്ക് യാത്രയയപ്പും നല്‍കി.കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് എം എസ്. ജംഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്
യൂണിറ്റ് പ്രസിഡന്റ് എം. ജി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി
ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് നവാസ് കുണ്ടംകുഴി, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കൊവ്വല്‍, ട്രഷറര്‍ നൗഫല്‍ റിയല്‍, സെക്രട്ടറി മാഹിന്‍ കല്ലട്ര അബ്ദുള്ള, ഇബ്രാഹിം ബാദുഷ, യൂണിറ്റ് വൈസ് പ്രസിഡന്റ് മുരളി പള്ളം, യൂണിറ്റ് യൂത്ത് വിങ് ട്രഷറര്‍ സമീര്‍ സൈന്‍ , യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് നൂറാസ്, യൂണിറ്റ് വനിത വിങ് പ്രസിഡന്റ് റീത്ത പത്മരാജ് , ട്രഷറര്‍ ധനുഷ ഡി .എസ് എന്നിവര്‍ പ്രസംഗിച്ചു.