മനാമ: തൊഴിലാളികളെ കൊടും ചൂടില്‍നിന്ന് സംരക്ഷിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസം നീണ്ടുനിന്ന നിയമമാണ് അവസാനിച്ചു. തൊഴിലാളികള്‍ക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 2007-ല്‍ കൊണ്ടുവന്ന നിയമമാണിത്. തൊഴിലാളികളില്‍ നിന്നും കമ്പനികളില്‍ നിന്നും മികച്ച സഹകരണമാണ് നിയമത്തിനായി ലഭിച്ചത്. നിയമം പാലിക്കുന്നതില്‍ കമ്പനികള്‍ 99.96 ശതമാനം പാലിച്ചതായി കഴിഞ്ഞ മാസം പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തുടനീളം 17,600ലധികം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ആറ് നിയമലംഘനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ലേബര്‍ റിലേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഖീല്‍ അബുഹുസൈന്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുമാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടും ഒരുമിച്ച് ചുമത്താന്‍ വ്യവസ്ഥയുണ്ടായിരുന്നു. ലേബര്‍ മന്ത്രാലയം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 32265727 എന്ന ഹോട്ട്ലൈനും ഏര്‍പ്പെടുത്തിയിരുന്നു.