തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോര്‍ത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിവിധ സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നിലവിലുള്ളതുപോലെ സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിനുകളില്‍ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.