തിരുവനന്തപുരം: മദ്യലഹരിയില്‍ ചെറുമകന്‍ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്. പാലോട് സ്വദേശി സന്ദീപാണ് പൊലീസി?ന്റെ പിടിയിലായത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്. സന്ദീപ് മദ്യലഹരിയിലായിരുന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് മരിച്ചത്. മൃതദേഹം പാലോട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.