ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബെം?ഗളൂരുവില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിന്‍ എടുത്ത ശേഷം ചാടി ഇറങ്ങുന്നതിനിടെ യുവതി പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലുള്ള യുവതിയെ ഒറ്റപ്പാലം സെവന്‍ത്ത് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.