ആലപ്പുഴ: ചേര്‍ത്തലയില്‍ 27 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ അജുറുള്‍ മുള്ള (35), സിമൂള്‍ എസ് കെ (18) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷണ് സമീപത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരെയും എക്സൈസ് സംഘം പരിശോധിച്ചത്. ഇതോടെയാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തതും. യുവാക്കളെ പിടികൂടിയതും.