പാലക്കുന്ന്: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സന്ധ്യാദീപം മുതല്‍ ചന്ദ്രോദയം വരെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം, തിരൂര്‍ തിരുവക്കോളി പാര്‍ഥ സാരഥി ക്ഷേത്രങ്ങളില്‍ വിവിധ ഭജന സംഘങ്ങള്‍ ഭജനാവതരണം നടത്തി.
അച്ചേരി, ഇടുവുങ്കാല്‍, കൊക്കാല്‍, പരിയാരം ബാലഗോകുലങ്ങള്‍ വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് വര്‍ണ്ണാഭമായ ശോഭയാത്ര നടത്തി. ഉദുമ, പള്ളം, പാലക്കുന്ന് വഴി പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ശോഭയാത്ര സമാപിച്ചു.