വീശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ കാസര്‍ഗോഡ് ജില്ലാ ക്രൈബ്രാഞ്ച് ഡി വൈ എസ് പി ടി ഉത്തംദാസ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. മുഹമ്മദ് ഷാഹിദ് എന്നിവരെ മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ മാനേജമെന്റ് അനുമോദിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി, ഡയരക്ടര്‍ ഖാലിദ് സി പാലക്കി എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി. മന്‍സൂര്‍ ഹോസ്പിറ്റല്‍, സ്റ്റാഫ്, ഷുക്കൂര്‍ പള്ളിക്കാടത്, രമേശ്, ബദറൂദ്ദീന്‍ കെ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി വൈ എസ് പി ഉത്താംദാസ്, ഡോ. മുഹമ്മദ് ഷാഹിദ് എന്നിവര്‍ സംസാരിച്ചു.