ഇരുപതാമത് കാസര്‍ഗോഡ് ജില്ലാ സബ് ജൂനിയര്‍ സെപക്താക്രോ ചാമ്പ്യന്‍ഷിപ്പ് പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വെച്ച് നടന്നു. സെപക്താക്രോ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കായികാധ്യാപകന്‍ പി ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.സെപക്താ ക്രോ സംസ്ഥാന സെക്രട്ടറി കെ വി ബാബു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, കെ വി ബിജു മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ശബരിദാസ് ബാലന്‍ എന്നിവര്‍ സംസാരിച്ചു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ താക്രോ അക്കാദമി തൃക്കരിപ്പൂര്‍ ചാമ്പ്യന്‍മാരായി.തരംഗിണി കാടങ്കോടിനാണ് രണ്ടാംസ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി എഫ് എച്ച് എസ് എസ് പടന്നക്കടപ്പുറം ചാമ്പ്യന്‍മാരായി. സോക്കര്‍ തൃക്കരിപ്പൂരിനാണ് രണ്ടാംസ്ഥാനം. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും മുന്‍ ബേക്കല്‍ സബ് ജില്ലാ എ ഇ ഒ യുമായ കെ രവിവര്‍മന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.കോട്ടയത്ത് വെച്ച് ഒക്ടോബര്‍ 4,5 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെലക്ട് ചെയ്തു.