മാവുങ്കാല്‍ : മൂലക്കണ്ടം ഷാവേസ് സാംസ്‌കാരിക സമിതിയും ഡി വൈ എഫ് ഐ മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്ന് ഒന്നിച്ചോണം ’25 സംഘടിപ്പിച്ചു. ഭഗത് സിംഗ് നഗറില്‍ വെച്ച് നടന്ന ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് സി.പി. പ്രമോദ് അധ്യക്ഷനായിരുന്നു. രാഹുല്‍ കാരക്കുഴി ആശംസകള്‍ നേര്‍ന്നു. ക്ലബ്ബ് സെക്രട്ടറി കെ.എം. സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു. ക്രോസ് കണ്‍ട്രി മത്സരത്തിന് സി.പി.ഐ .എം ലോക്കല്‍ സെക്രട്ടറി വി.വി തുളസി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങില്‍ വെച്ച് മൂലക്കണ്ടം പ്രഭാകരന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.പി. അഖിത അധ്യക്ഷത വഹിച്ചു. ദേവി രവീന്ദ്രന്‍ , വി.വി.തുളസി, മനോജ് കാരക്കുഴി, ടി.വി. പത്മിനി, കെ.പി. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ. നവ്യ സ്വാഗതവും കെ.എം. ശകുന്തള നന്ദിയും പറഞ്ഞു.