രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്ന് വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനുള്ള ലോഗോ ക്ഷണിച്ചു. പതിനേഴാം തിയ്യതിക്കകം ജെപിഇജെ ഫോര്‍മാറ്റില്‍ hsdschoolkalolsavamkodoth@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ വാട്‌സ്ആപ്പ് മുഖേന 9947646612 എന്ന മൊബൈല്‍ നമ്പറിലേക്കോ ലോഗോ തയ്യാറാക്കിയ വ്യക്തിയുടെ പേര്, വിലാസം ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കാം.