കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ നവീകരണ ബ്രഹ്‌മ കലശം നടക്കുന്നതിന്റെ ഭാഗമായി നാള്‍മരം മുറിക്കല്‍ ചടങ്ങ് നടന്നു. രവീന്ദ്രന്‍ ആചാരി പത്തായപുര ചടങ്ങിന് കാര്‍മികത്വം വഹിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കാഞ്ഞങ്ങാട് സൗത്ത് കുഞ്ഞി വീട് തറവാട് പരിസരത്തുനിന്നുമാ ണ് നാള്‍ മരത്തിന് ആവശ്യമായ പ്ലാവ് മരം കണ്ടെത്തി മുറിച്ചെടുത്തത്. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി. വി. വിജയന്‍, സെക്രട്ടറി കെ.ജി. പ്രഭാകരന്‍, ട്രഷറര്‍ എ. വി. ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് കെ. വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.