കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയെ വ്യാഴാഴ്ച രാത്രി ക്യാമ്പസ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇംഗ്ലീഷ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ക്യാമ്പസിലെ ഒരു കുളത്തിലാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.