നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഡെലിവറി ഏജന്റായി വേഷംമാറി വീട്ടിലെത്തിയ യുവാവ് വീട് കയറി കൊള്ളയടിച്ചു. ഇയാള്‍ വീട്ടില്‍ ഉണ്ടയിരുന്ന സ്ത്രീയുടെ മൂന്ന് പവന്റെ താലിമാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. നാഗ്പൂരിലെ അജ്‌നി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്.
അശ്വിനി മേശ്രാം എന്ന സ്ത്രീയുടെ വീട്ടിലാണ് പാഴ്സല്‍ എത്തിക്കാനെന്ന വ്യാജേന ഇയാള്‍ എത്തിയത്. ഈ സമയം അശ്വിനി മേശ്രാം വീട്ടില്‍ തനിച്ചായിരുന്നു. മകള്‍ അയച്ച ഭക്ഷണമാണെന്ന് കരുതി അശ്വിനി വാതില്‍ തുറന്നു. ഇയ്യാള്‍ നല്‍കിയ പേപ്പറില്‍ ഒപ്പിടുന്ന സമയം കൊണ്ട് പ്രതി പെട്ടെന്ന് സ്ത്രീയുടെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. അതേസമയം മുഴുവന്‍ സംഭവവും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അജ്‌നി പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.