വില്ലാരംപതി ഇഎംഎസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

പെരിയ : വില്ലാരംപതി ഇഎംഎസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍- പെരിയ പഞ്ചായത്ത് സമിതി കണ്‍വീനര്‍ ലത്തീഫ് പെരിയ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് ശ്രേയ വിനോദ് അധ്യക്ഷയായി. ഹരി വില്ലാരംപതി, രഞ്ജിത്ത് വില്ലാരംപതി, സജിത രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ സിദ്ധാര്‍ഥ് സ്വാഗതവും അശ്വിനി സി കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *