ഇന്നലെ രാത്രി കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ നടന്ന ‘Awe Dropping’ പരിപാടിയില്‍ പുതിയ ഐഫോണ്‍ 17 മോഡലുകള്‍ ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ഇതിന് തൊട്ടുപിന്നാലെ ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ ഇന്ത്യയിലും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയിലെ വില 82,900 രൂപ മുതല്‍ ആരംഭിക്കുന്നു. അതേസമയം ഉയര്‍ന്ന 2ടിബി സ്റ്റോറേജ് വേരിയന്റിന് 2,29,900 രൂപ വരെയാണ് വിലവരുന്നത്.
അതേസമയം ഐഫോണ്‍ 17ന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 82,900 രൂപയും 512 ജിബി സ്റ്റോറേജ് മോഡലിന് 1,02,900 രൂപയുമായിരിക്കും ഇന്ത്യയിലെ വില. ഐഫോണ്‍ എയറിന്റെ 256 ജിബി വേരിയന്റിന് 1,19,900 രൂപയില്‍ വില ആരംഭിക്കുന്നു. 512 ജിബി മോഡലിന് 1,39,900 രൂപയും , 1 ടിബി സ്റ്റോറേജ് ടോപ്പ് മോഡലിന് 1,59,900 രൂപയുമായിരിക്കും ഐഫോണ്‍ എയറിന്റെ വില. ഐഫോണ്‍ 17 പ്രോയുടെ 256 ജിബി മോഡലിന് 1,34,900 രൂപ മുതല്‍ ആരംഭിക്കുന്നു.
512 ജിബി മോഡലിന് 1,54,900 രൂപ വരെയും ഉയര്‍ന്ന 1 ടിബി മോഡലിന് 1,74,900 രൂപ വരെയും വില ഉയരുന്നു. ഐഫോണ്‍ 17 പ്രോ മാക്സിന്റെ 256 ജിബി വേരിയന്റിന് 1,49,900 രൂപയും , 512 ജിബി വേരിയന്റിന് 1,69,900 രൂപയും , 1 ടിബി വേരിയന്റിന് 1,89,900 രൂപയും , ടോപ്പ്-എന്‍ഡ് 2 ടിബി സ്റ്റോറേജ് മോഡലിന് 2,29,900 രൂപയുമാണ് വില വരുന്നത്.