ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്ഫോടനമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്.
അതേസമയം പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ശക്തമായ മഴ യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്തിന് കാരണമായി.