കാഞ്ഞങ്ങാട്: നാടും നഗരവും ഓണ തിരക്കിലായതോടെ ഓണാഘോഷ പരിപാടികളും എങ്ങും തകൃതിയായി നടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നുവരുന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ വച്ച് ഓണാഘോഷം നടന്നു. പഞ്ചായത്ത് മെമ്പര്‍ ആയ രവീന്ദ്രന്‍ മാവേലി വേഷധാരിയായി ഓണാഘോഷ പരിപാടികളുടെ പൊലിമ വര്‍ദ്ധിപ്പിച്ചു. ഗാനാലാപനം, തിരുവാതിരക്കളി, പാസിംഗ് ദ ബോള്‍ തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.