രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സംഘടനകളുടെയും സഹ കരണത്തോടെ സംഘടിപ്പിക്കുന്ന 41-ാമത് ഓണാഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ഫിനാസ് കണ്‍വീനര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി , കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, രാജപുരം പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, എന്നിവര്‍ സംസാരിച്ചു. പ്രതിഭ ലൈബ്രറി സെക്രട്ടറി കെ വി ഷാബു സ്വാഗതവും, ആഘോഷ കമ്മിറ്റി ജോ. സെക്രട്ടറി മധു ചുള്ളിക്കര നന്ദിയും പറഞ്ഞു.
നാളെ രാവിലെ (ഉത്രാട നാളില്‍ ) മുതല്‍ വിവിധ കായിക മത്സരയിനങ്ങള്‍, വൈകിട്ട് സിനിമാറ്റിക് ഡാന്‍സ് മത്സരം. 5ന് (തിരുവോണ നാളില്‍ ) രാവിലെ പൂക്കള മത്സരം, 2 മണിക്ക് വടംവലി മത്സരം. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ജനറല്‍കണ്‍വീനര്‍ വിനോദ് ജോസഫ് അധ്യക്ഷത വഹിക്കും.രാത്രി 8ന് സിനിമ പിന്നണി ഗായകര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും.