രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഗോപി ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി പി ഗീത, മെമ്പര്‍മാരായ സബിത, ശരണ്യ, സണ്ണി എബ്രഹാം, പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നിഖില്‍ നാരായണന്‍, സിഡിഎസ് ചെയര്‍പേസണ്‍ കമലാക്ഷി, കൃഷി അസിസ്റ്റന്റ്
സനിത, പെസ്റ്റ് സ്‌കൗട്ട് ശ്രീമതി രജനി, ആത്മ എടിഎം ശ്രീജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ്
ശ്രീമതി ശാലിനി പി കെ നന്ദിയും പറഞ്ഞു.