അജാനൂരിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപനം നടത്തി.

കാഞ്ഞങ്ങാട് : : അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് .സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദരിദ്ര മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് അതിദരിദ്ര മുക്ത പഞ്ചായത്തായത്. സര്‍വ്വെ നടത്തി അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട 20 പേരെയാണ് കണ്ടെത്തിയിരുന്നത്ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് കൈക്കൊണ്ടു. ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയില്‍ 5 ഗുണഭോക്താക്കളെ കണ്ടെത്തുകയും അഞ്ച് പേര്‍ക്കും ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നല്‍കുകയും ചെയ്തു. രണ്ട് പേരുടെ വീട് നവീകരിച്ചു. ഒരാള്‍ക്ക് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. എല്ലാ മാസവും കിറ്റുകള്‍ നല്‍കി. പെന്‍ഷന്‍ ഇല്ലാതിരുന്ന രണ്ടു പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. അസുഖ ബാധിതര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ മുഖാന്തരം മരുന്ന് നല്‍കി വരുന്നു. 14′ കിടപ്പുരോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ വഴി സേവനം നല്‍കിവരുന്നു.പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഇവരെ അതിദാരിദ്ര്യത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനായി . അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു റിപ്പോര്‍ട്ട് അവതരണം നടത്തി. വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മീന, കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, ജില്ല നവകേരള മിഷന്‍ ആര്‍.പി. ബാലചന്ദ്രന്‍ മാസ്റ്റര്‍, മൂലക്കണ്ടം പ്രഭാകരന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ. സി. മുഹമ്മദ് കുഞ്ഞി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാര്‍ സ്വാഗതവും വി. ഇ. ഒ ജിജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *