ബദിയടുക്ക : ”സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം” എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന റബീഹ് ക്യാമ്പയിന്റെ ബദിയടുക്ക മേഖല തല ഉദ്ഘാടനം ചര്‍ളടുക്കയില്‍ നടന്നു.എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ യമാനി സാലത്തടുക്ക അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി സുഹൈല്‍ റഹ്‌മാനി ചെറൂണി ആമുഖഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പു ഞ്ചാവി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം ബദിയടുക്ക റെയിഞ്ച് പ്രസിഡന്റ് മൂസ മൗലവി സാലത്തടുക്ക അബ്ദുറസാഖ് ദാരിമി മീലാദ് നഗര്‍ അലി സാലത്തെടുക്ക ഷംസുദ്ദീന്‍ ദാരിമി ശരീഫ് ഹനീഫി ഷംസുദ്ദീന്‍ സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു