പാലക്കുന്ന് : പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം
7 ന് നടക്കും. രാവിലെ 9.30 ന്
ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരിയും കുഞ്ഞിക്കണ്ണന്‍ ആയക്കാരും ഭദ്രദീപം കൊളുത്തും. 10 മുതല്‍ വിവിധ മത്സരങ്ങള്‍. 3ന് സാംസ്‌കാരിക സമ്മേളനം സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡണ്ട് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനാകും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, കവി സി. എം. വിനയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിക്കും. . വിവിധ സ്‌കൂളുകളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും അന്നുമോദിക്കും. 5ന് ജില്ലാതല നാടന്‍പാട്ട് മത്സരവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും.