കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ സഹോദരന്‍ അറസ്റ്റില്‍. സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 16 വയസ്സുള്ള സഹോദരന്‍ അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
യദഗിരി സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ സഹോദരന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഏഴര മാസം ഗര്‍ഭിണിയായിരുന്നതിനാല്‍ പെണ്‍കുട്ടി മാസം തികയാതെയാണ് പ്രസവിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.