രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍ നടക്കും. ഇന്നലെ വൈകിട്ട് 4.30ന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സനു കളത്തുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. സെപ്തംബര്‍ 2 ഇന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സണ്ണിയും, തുടര്‍ ദിവസങ്ങളില്‍ ഫാ.ടിനോ ചാമക്കാലായില്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ.ഓനായി മണക്കുന്നേല്‍, ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവരും കാര്‍മികത്വം വഹിക്കും.
സമാപന ദിവസം വൈകിട്ട് 4.45ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ. ജോബിന്‍ പ്ലാച്ചേരില്‍, ഫാ.സോജന്‍ പനച്ചിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ.സനീഷ് കയ്യാലക്കകത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ നടക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ സമാപനം.