നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. നിരന്തര അവശ്യത്തെ തുടര്‍ന്ന് നഗരസഭ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നു. ഈ നടപടികള്‍ ടെണ്ടര്‍ നടപടിയിലേക്ക് കടക്കുകയാണ്. ഇതിനിടെ ഓണവും നബിദിനവും അടുത്തിരിക്കെ ജനങ്ങളുടെ യാത്രാക്ലേശം കണക്കിലെടുത്താണ് യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ എത്തിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയത്.