കെസിഎല്ലില്‍ വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിന്‍ ഗിരീഷ്

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിന്‍ ഗിരീഷ്. നിര്‍ണ്ണായക മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം തവണയാണ് സിബിന്‍ ഗിരീഷ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് സിബിന്‍ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. മധ്യനിരയില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദ് കൈഫ്,അക്ഷയ്.ടി.കെ എന്നിവരുടെ വിക്കറ്റുകളും, വാലറ്റത്തെ മുഹമ്മദ് ഇനാന്‍, മുഹമ്മദ് നാസില്‍ എന്നിവരുടെ വിക്കറ്റുകളും സിബിന്‍ നേടി. ഈ പ്രകടനത്തോടെ കെ.സി.എല്‍. വിക്കറ്റ് വേട്ടയില്‍ സിബിന്‍ മൂന്നാം സ്ഥാനത്തെത്തി.

തൃശൂര്‍ കോട്ടൂര്‍ സ്വദേശികളായ ഗിരീഷ്-രമണി ദമ്പതികളുടെ മകനാണ് 26കാരനായ സിബിന്‍ ഗിരീഷ്. വലം കൈയ്യന്‍ ഓള്‍റൗണ്ടറായ സിബിന്‍ ടോപ്പ് ഓര്‍ഡറിലും മധ്യനിരയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മീഡിയം ഫാസ്റ്റ് ബൗളറായ സിബിന്‍ എന്‍.എസ്.കെ. ട്രോഫിയില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *