കള്ളാര്‍ : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ , പി സി തോമസ്, ഒ ടിചാക്കോ , ബി അബ്ദുള്ള, പ്രിയ ഷാജി, ഗീത പി , വിനോദ് കപ്പിത്താന്‍, കെ.ഗോപിക്ക് , ഗിരീഷ് കുമാര്‍ , രാജേഷ് പെരുമ്പള്ളി, സി കെ ഉമ്മര്‍ , സിസി ബേബി എന്നിവര്‍ നേതൃത്വം നല്‍കി