സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ് കാസര്‍ഗോഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ കെ.പി.സി.സി. അംഗവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ ഹക്കീം കുന്നില്‍ നിര്‍വഹിച്ചു.
കാസര്‍ഗോഡ് : കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍ഗോഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ ധര്‍ണ്ണ കെ.പി.സി.സി. അംഗവും മുന്‍ ഡി.സി.സി. പ്രസിഡണ്ടുമായ ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് കാസര്‍ഗോഡ് താലൂക്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ മുളിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സുധീഷ് ബേഡകം, ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍ നായര്‍, വനിതാ ഫോറം സംസ്ഥാന കൗണ്‍സില്‍ അംഗം സുനിത ബേഡകം, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനന്‍ കുണ്ടകുഴി, ജില്ലാ വൈസ് പ്രസിഡണ്ട് മണികണ്ഠന്‍ ചെങ്കള, ഉനൈസ് ബേഡകം, ശ്രീജ കുമ്പഡാജെ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ഭാസ്‌കരന്‍ സ്വാഗതവും താലൂക്ക് ട്രഷറര്‍ സത്യന്‍ കെ നന്ദിയും രേഖപ്പെടുത്തി.