പാലക്കുന്ന് : പേറയില്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുടുംബ യോഗവും ഓണാഘോഷവും കണ്ണൂര്‍ -കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ്. പി. പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 75 വയസ്സ് പിന്നിട്ട അംഗങ്ങളെ ഓണക്കോടി നല്‍കി ആദരിച്ചു. എസ്. എസ്. എല്‍. സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. ചെയര്‍മാന്‍ ഡോ: ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു നായര്‍ കൊറത്തിക്കുണ്ട്, ശ്രീധരന്‍ നായര്‍ മണ്ണ്യം, ഗോപാലന്‍ ചീരങ്കോട്, രാഘവന്‍ നായര്‍ മീത്തല്‍ മാങ്ങാട്, രാമചന്ദ്രന്‍ കാസര്‍ഗോഡ്, രാമകൃഷ്ണന്‍ ബാര, മധുകുമാര്‍ കരിപ്പൊടി, പ്രഭാകരന്‍ മുന്നാട്, സുരേഷ് പുല്ലൂര്‍, കുഞ്ഞമ്പു കാഞ്ഞങ്ങാട്, അനിത ബാര, ലത നെട്ടൂര്‍, ജയചന്ദ്രന്‍ കളക്കര, രാകേഷ് കള്ളാട്ട്, രാഘവന്‍ ഗോകുല എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.