എസ്.ടി.യു അതിജീവന സമരം: സര്‍ക്കാറിന് താക്കീതായി

കാഞ്ഞങ്ങാട് : നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ പെന്‍ഷന്‍കാരുടെ അതീജീവന സമരം സര്‍ക്കാറിന് താക്കീതായി. ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് കുടിശിക തീര്‍ത്തു നല്‍കുക,ക്ഷേമനിധി പെന്‍ഷന്‍കാരെ മസ്റ്ററിംഗില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ജില്ല ക്ഷേമനിധി ഓഫീസിന് മുമ്പില്‍ നടത്തിയ സമരത്തില്‍ നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് പി. ഐ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി ഹനീഫ പാറ സ്വാഗതം പറഞ്ഞു.
എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി സമരപ്രഖ്യാപനം നടത്തി. എസ്.ടി യു ജില്ല പ്രസിഡണ്ട് എ അഹമ്മദ് ഹാജി,മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എം.പി.ജാഫര്‍, സെക്രട്ടറി ശംസുദ്ധീന്‍ ആവിയില്‍, സി. എ ഇബ്രാഹിം എതിര്‍ത്തോട്,എല്‍.കെ ഇബ്രാഹിം,റഷീദ് മുറിയനാവി,ജാഫര്‍ മുവാരിക്കുണ്ട് പ്രസംഗിച്ചു.ഫെഡറേഷന്‍ ജില്ലാ നേതാക്കളായ എം.കെ ഇബ്രാഹിം പൊവ്വല്‍,അബ്ദുല്‍ റഹ്‌മാന്‍ കടമ്പള,യൂസഫ് പാച്ചാണി, എ എച്ച് മുഹമ്മദ് ആദൂര്‍,ടി എസ് സൈനുദ്ധീന്‍ തുരുത്തി,മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍,ശിഹാബ് റഹ്‌മാനിയ നഗര്‍,ഷാഫി പള്ളത്തടുക്ക,എസ് കെ അബ്ബാസലി,ബി കെ ഹംസ ആലൂര്‍,ഹനീഫ പൈക്ക,നംഷാദ് ചെര്‍ക്കള,ഹസന്‍ കുഞ്ഞി പാത്തൂര്‍,ഫുളൈല്‍ കെ മണിയനൊടി,ബി എ അബ്ദുല്‍ മജീദ് സമരത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ:നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ കമ്മിറ്റി ജില്ലാ ക്ഷേമനിധി ഓഫീസിന് മുമ്പില്‍ നടത്തിയ അതിജീവന സമരം എസ്.ടി.യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍ ഉല്‍ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *