കാഞ്ഞങ്ങാട് : വസ്ത്ര വ്യാപാര രംഗത്ത് ഫാഷന്റെ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഇമ്മാനുവല്‍ സില്‍ക്സില്‍ സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പോന്നോണം മേഗാസെയിലിന്റെ ഭാഗമായുള്ള ദിവസേന നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനം കൈമാറി. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ കസ്റ്റമേഴ്സിനു സമ്മാനം ലഭിക്കുന്ന ഈ മെഗാ സമ്മാനപദ്ധതി കസ്റ്റമേഴ്സ് ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നു. ഇതിനോടകം നിരവധി ഭാഗ്യശാലികള്‍ക്കാണ് മൈക്രോവേവ് ഓവനും എയര്‍ ഫ്രയെറും അടക്കം നിരവധിയായ സമ്മാനങ്ങളാണ് ലഭിച്ചത്. ഏതൊരു സാധാരണക്കാരനും പ്രാപ്യമായ വിലയിലുള്ള വസ്ത്രങ്ങളുടെ മികച്ച കളക്ഷനും മികച്ച കസ്റ്റമര്‍ സര്‍വീസുമാണ് ഇമ്മാനുവല്‍ സില്‍ക്സിനെ കസ്റ്റമേഴ്സിന്റെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിജയികളായ നിഷാന്ത് മാണിക്കോത്ത്, രമ്യ നിട്ടടുക്കാം, യമുന കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി, സരിത തൈക്കടപ്പുറം, രാജന്‍ മൂവാരിക്കുണ്ട് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ യഥാക്രമം ഇന്‍ഡക്ഷന്‍ കുക്കര്‍, ഗ്യാസ് സ്റ്റോവ്, എയര്‍ ഫ്രയര്‍, വാഷിംഗ് മെഷീന്‍, എന്നീ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് വിജയികള്‍ക്ക് സമ്മാനം കൈമാറി. ചടങ്ങില്‍ സി പി ഫൈസല്‍, പി ആര്‍ ഒ മുത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ സന്തോഷ് ടി തുടങ്ങിയവര്‍ പങ്കെടുത്തു.