കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ വി വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ അനുസ്മരണ യോഗം കാഞ്ഞങ്ങാട് എം. എന്‍. സ്മാരകത്തില്‍ വച്ച് നടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിക്കൊടുക്കുവാനുള്ള പോരാട്ട വീഥികളില്‍ എന്നും മുന്‍പന്തിയില്‍ നിന്ന പോരാളിയായിരുന്നു ദക്ഷിണാമൂര്‍ത്തി മാസ്റ്റര്‍ എന്ന് എം.എല്‍.എ അനുസ്മരിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് യു. തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ ഏരിയ ചെയര്‍മാന്‍ കെ. വി. സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി എം. സദാനന്ദന്‍, സതീശന്‍ നീലേശ്വരം. കമലാകാന്ത, കെ.വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.