ഉദുമ: ഉദയമംഗലത്ത് ഉദയ മംഗലം ഫാര്‍മസിയുടമയും ആദ്യകാല കപ്പല്‍ ജീവനക്കാരനുമായ കെ.ടി. കൃഷ്ണന്റെ നിര്യാണത്തില്‍ കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ സര്‍വ്വകക്ഷി അനുസ്മരണം യോഗം ചേര്‍ന്നു.
ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദുസുധന്‍ ഉല്‍ഘാടനം ചെയ്തു കെ എ പി വി എഫ് സംസ്ഥാന സെക്രട്ടറി പി.കെ. ചന്ദ്രന്‍ വൈദ്യര്‍ പുടംങ്കല്ല് അദ്ധ്യക്ഷനായി.
മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെയും പാലക്കുന്ന് കഴകം ഭഗവതി സേവാ സിമെന്‍സ് അസോസിയേഷന്റെയും സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിയിരുന്നു കൃഷ്ണന്‍ തുടര്‍ന്ന് ഈ സംഘടനകളുടെ വൈസ് പ്രസിഡന്റ്ആയി പ്രവര്‍ത്തിച്ചിരുന്നു.
ഉയമംഗലത്തെ ആയുര്‍വ്വേദ വൈദ്യശാല വന്ന ശേഷം കര്‍ണാടകയില്‍ നിന്നും ജനങ്ങള്‍ ഇവിടെ എത്തിയിരുന്നു.
വിവാഹത്തിന്റെ 50ാം വാര്‍ഷിക ആഘോഷം ഒഴിവാക്കി ഉദുമ ഗവ:എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കും ബേവൂരി വായനശാലക്കും പുസ്തകങ്ങള്‍ കൈമാറിയിരുന്നു.
പാരമ്പര്യ വൈദ്യന്മാരുടെ കാര്യത്തിലും ഏറെ താല്പര്യമെടുത്തു. പി. വി. ഭാസ്‌കരന്‍, ഉദയമംഗലം ക്ഷേത്ര പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര, മര്‍ച്ചന്റ് നേവി പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി, കെ എ പി വി എഫ് ജില്ല സെക്രട്ടറി മുഹമ്മദലി മാവിനങ്കട്ട, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണ പ്രസാദ് വൈദ്യര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡന്റ് എ.വി. ഹരിഹരസുധന്‍, കെ.പി.സുഭദ്ര വൈദ്യര്‍ മുന്നാട്, ഗോവിന്ദന്‍ വൈദ്യര്‍ പാക്കം
എ. രത്‌നാകരന്‍ വൈദ്യര്‍,
പി. ദാമോദരന്‍, ഗംഗാധരന്‍ മുതലാസ്,
സിദ്ധിക്ക് സിദ്ദിഖ് ഉദയമംഗലം എന്നിവര്‍ പ്രസംഗിച്ചു.