വേലാശ്വരം ഗവ :യു. പി. സ്‌കൂള്‍ ഓണാഘോഷ പരിപാടി:മെഗാ തിരുവാതിര അരങ്ങേറി

കാഞ്ഞങ്ങാട് : വേലാശ്വരം ഗവ :യു. പി. സ്‌കൂള്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. അദ്ധ്യാപികമാരും വിദ്യാര്‍ഥിനികളും അവതരിപ്പിച്ച മെഗാ തിരുവാതിരയും അരങ്ങേറി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൊട്ടറ്റോ ഗാദറിംങ്, ലെമണ്‍ ദ സ്പൂണ്‍ റൈസ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, കസേരക്കളി തുടങ്ങി രസകരമായ വിവിധ മത്സരങ്ങളും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയുടെ എഴുന്നള്ളത്തും ശ്രദ്ധ പിടിച്ചുപറ്റി. വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *