ഉദുമ : ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ സഹകരണത്തോടെ ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം കര്‍ഷകര്‍ക്കായി നടത്തിയ പാല്‍ ഗുണമേല്‍മ ബോധവല്‍ക്കരണ സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായി. ഉദുമ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഇ. ചന്ദ്രബാബു, ക്ഷീര സംഘം സെക്രട്ടറി രജനി പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് കെ. വി.ശോഭന, വാര്‍ഡ് അംഗങ്ങളായ വി. കെ. അശോകന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ഡയറക്ടര്‍ വാസു മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കല്യാണി കെ. നായര്‍, കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ പി. വി. മനോജ് കുമാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.