മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് രാംശിരോമണി സാഹു (35) ശ്രമിച്ചിരുന്നെങ്കിലും കേസില്‍ സാക്ഷി മൊഴി തിരിച്ചടി ആവുകയായിരുന്നു.
ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് രാജ്കുമാര്‍ തീകൊളുത്തുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിക്കും വഴിയാണ് മരണം സംഭവിച്ചത്. എന്നാല്‍ പൊലീസിനോട് ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് രാജ്കുമാര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്കുമാര്‍ പറഞ്ഞത് കള്ളമാണെന്ന് മനസിലായത്. രാജ്കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കേസില്‍ വലിയ വഴിത്തിരിവായി.